പാവറട്ടി:ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന എ.വി.അബൂബക്കര്‍ നാട്ടില്‍ അന്തരിച്ചു.ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു അമ്പലത്ത് വീട്ടില്‍ അബൂബക്കര്‍.ദീര്‍ഘകാലമായി ഹൃദ്രോഗ ബാധിതനായിരുന്നു.ഈയിടെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നു തൃശൂര്‍ ദയ ആശുപത്രിയില്‍ തീവ്ര യജ്ഞ പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ജൂലായ് 18 ശനിയാഴ്‌ച വൈകുന്നേരമായിരുന്നു അന്ത്യംഖത്തറിലുണ്ടായിരുന്ന മകന്‍ മുജീബ് നാട്ടിലുണ്ട്.ഖബറടക്കം നാളെ (ജൂലായ് 19 ഞായര്‍)കാലത്ത് വെന്മേനാട് മഹല്ല് ഖബര്‍ സ്ഥാനില്‍ നടക്കുംഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന എ.വി.ഹംസ സഹോദരനും എം.എം അബ്‌ദുല്‍ ജലീല്‍ മരുമകനും.അസ്‌മഖ് യൂണിറ്റ് ട്രഷറര്‍ വി.എം റഫീഖ് അളിയനുമാണ്.ഭാര്യ: സുഹറ.മക്കള്‍:മുജീബ്,ഷബീജ,ഖദീജ,റുദൈന.മരുമക്കള്‍:ആരിഫ് അലങ്കാര്‍,നജ്‌ല.