നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, June 5, 2016

വി.സി കലന്തന്‍ സാഹിബ്‌ നിര്യാതനായി

പാവറട്ടി:വി.സി.കലന്തൻ സാഹിബ് ഇന്ന് ജൂണ്‍ 5 ന്‌ മധ്യാഹ്നത്തോടെ ഇഹലോകവാസം വെടിഞ്ഞ വിവരം വൃസന സമേതം അറിയിക്കുന്നു.ഖത്തറിലുള്ള മക്കള്‍ ഡോ.സമീര്‍ കലന്തനും,സജീര്‍ കലന്തനും ഉടനെ നാട്ടിലേയ്‌ക്ക്‌ പുറപ്പെടുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഖബറടക്കം നാളെ മഹല്ല്‌ ഖബര്‍ സ്ഥാനില്‍ നടക്കും.

ദീര്‍‌ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്നു വി.സി കലന്തന്‍ സാഹിബ്‌.എമ്പതുകളില്‍ ഏറെ പ്രസിദ്ധമായിരുന്ന രാഗം ലൈബ്രറി വി.സിയുടെ ഉടമസ്‌ഥതയിലും മേല്‍നോട്ടത്തിലും ആയിരുന്നു.അക്കാലത്ത്‌ ഇന്ത്യന്‍ ഏഷ്യന്‍ പത്ര മാസികകള്‍‌ക്കും ആനുകാലികങ്ങള്‍‌ക്കും വിശിഷ്യാ മലയാള പത്ര മാസികകള്‍‌ക്ക്‌ ഏറെയും ആശയിച്ചിരുന്നത് മുശേരിബിലുണ്ടായിരുന്ന രാഗം ലൈബ്രറിയെയായിരുന്നു.
 
ഉദയം പഠനവേദിയുടെ ചെയര്‍മാന്‍ ഡോ.സെയ്‌തു മുഹമ്മദ്‌,ഉദയം ഖത്തര്‍ ചാപ്‌റ്റര്‍ അധ്യക്ഷന്‍ അബ്‌ദുല്‍ ജലീല്‍ എം.എം,ഇന്റര്‍ നാഷണല്‍ ഉദയം അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍,ഖുബ ട്രസ്റ്റ്‌ ചെയര്‍‌മാന്‍ അബ്‌ദുല്‍ സലാം വി.വി,വൈസ്‌ ചെയര്‍‌മാന്‍ അബ്‌ദുല്‍ മജീദ്‌ ആര്‍.വി,ഖുബ സ്ഥാപകാം‌ഗം എ.വി ഹംസ സാഹിബ്‌ കൂടാതെ ഉദയം പഠനവേദിയും അനുബന്ധ സം‌വിധാനങ്ങളും വി.സി കലന്തന്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.