ദോഹ:1980 കളിലെ ദോഹയിലെ പ്രവാസകാലത്തെ ഗ്രഹാതുരത്വം നിറഞ്ഞ നല്ല നാളുകളില്‍ നിറ പുഞ്ചിരിയുടെ നിറ സാന്നിധ്യമായിരുന്നു പരേതനായ ഉമറലി സാഹിബ്.എന്‍.കെ മുഹിയദ്ധീന്‍ പറഞ്ഞു.ഉദയം പഠനവേദി ഒരുക്കിയ അനുസ്‌മരണ സദസ്സില്‍ പ്രാരംഭം കുറിക്കുകയായിരുന്നു ഉദയം സീനിയര്‍ അംഗം മുഹിയദ്ധീന്‍.ദോഹയിലെ മലയാളി പാര്‍പ്പിട കേന്ദ്രങ്ങളില്‍ പ്രസിദ്ധമായിരുന്ന അബ്‌ദുല്ല ബിന്‍ ഥാനി.അവിടെ മെഡിക്കല്‍ ക്യാമ്പ് എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന കെട്ടിടത്തിലായിരുന്നു ചാവക്കാട് തീര ദേശത്തുകാരില്‍ അധിവും.വാരാന്ത്യങ്ങളില്‍ ദൂര ദിക്കുകളിലുള്ളവര്‍ പോലും സുഹൃത്തുക്കളെ തേടിയെത്തും.വ്യാഴാഴ്‌ചകളിലെ രാത്രികള്‍ ഉറങ്ങാനുള്ളതല്ലെന്നായിരുന്നു അന്നത്തെ സങ്കല്‍പം.പ്രസ്‌തുത കെട്ടിടത്തിലെ മുകളിലെ നിലയില്‍ പരസ്‌പരം നിലയും നിലപാടുകളും മതവും രാഷ്‌ട്രീയവും നാട്ടു വര്‍ത്തമാനങ്ങളും കത്തിക്കയറുമായിരുന്നു.വെന്മേനാട് വി.പി മുഹമ്മദ് അതില്‍ പ്രധാന കഥാ പാത്രമായിരുന്നു.പഴയ കാലത്തെ ദോഹയിലെ പ്രവാസികളുടെ ഓര്‍മ്മച്ചെപ്പില്‍ അബ്‌ദുല്ല ബിന്‍ ഥാനി നിറഞ്ഞു നില്‍ക്കും.അക്കാലത്തെ ഓര്‍മ്മകളിലെ മായാ മുദ്രകളാണ് ഉമറലിയും കഴിഞ്ഞ വര്‍ഷം നമ്മെ പിരിഞ്ഞു പോയ അബൂബക്കര്‍ സാഹിബും.
അബ്‌ദുല്ല ബിന്‍ ഥാനിയിലെ ഹൃദ്യമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചവരില്‍ അധികപേരും 90 കളില്‍ മുശേരിബിലേയ്‌ക്ക് അഥവാ ഇപ്പോഴത്തെ ഉദയം ആസ്ഥാനത്തേയ്‌ക്ക് മാറി.ഹംസ എ.വി, അബൂബക്കര്‍ എ.വി, റഫിഖ് വി.എം, ഉമറലി എന്‍.പി ,അഷ്‌റഫ് എന്‍.പി,കുഞ്ഞു മുഹമ്മദ് കെ.എച് ,ഷംസുദ്ധീന്‍ വി.പി ഇഖ്‌ബാല്‍ ബംഗ്‌ളാവില്‍ തുടങ്ങിയവരും പരിസര പ്രദേശത്തെ സഹൃദയരും ഒക്കെയായിരുന്നു ഇതില്‍ പ്രമുഖര്‍. പുതിയ ഇടത്തിലേയ്‌ക്ക് കൂടുമാറിയവരും പ്രദേശ വാസികളായ മുശേരിബിനു പുറത്തു താമസിച്ചിരുന്ന അബ്‌ദുല്‍ മജീദ് ആര്‍.വിയെ പോലെയുള്ള വ്യക്തിത്വങ്ങളും .ഈ പുതിയ ചില്ലയിലിരുന്നാണ് ഉദയം പഠന വേദിക്ക് ബീജാ വാപം നല്‍കിയത്.സഹൃദയര്‍ ഉദയത്തെ മുളപ്പിക്കുകയും കായ്‌പ്പിക്കുകയും ചെയ്‌തു
കൊണ്ടിരുന്നപ്പോള്‍ തന്റെ ഭാഗദേയത്വം ഉറപ്പാക്കാന്‍ ഉമറലി സാഹിബ്
ശ്രമിച്ചിരുന്നു.ഉദയം പഠനവേദിയുടെ പ്രഥമ ജനറല്‍ സെക്രട്ടറി മുഹിയദ്ധീന്‍ എന്‍.കെ യും ഇപ്പോഴത്തെ അധ്യക്ഷന്‍ എം.എം അബ്‌ദുല്‍ ജലീലും ഓര്‍മ്മച്ചെപ്പ് മെല്ലെ മെല്ലെ തുറന്നപ്പോള്‍ സാവകാശം ഓര്‍ത്തെടുക്കുകയായിരുന്നു ഈ കുറിപ്പുകാരന്‍.
കുഞ്ഞു മുഹമ്മദ് കെ.എച്,ഷംസുദ്ധിന്‍ വി.പി,മുഹമ്മദ് എം.എന്‍,അബ്‌ദുല്‍ ജലീല്‍ വി.വി,അബ്‌ദുല്‍ കലാം തുടങ്ങിയവരും ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയും പരേതനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്‌തു.കഴിഞ്ഞ ദിവസം അല്ലാഹുവിലേയ്‌ക്ക് യാത്രയയ ഉദയം സിനിയര്‍ അംഗം ഹുസൈന്‍ കെ.കെ യുടെ ഇളയമ്മ മമ്പറമ്പത്ത് ഫാത്തിമ പഴയ കാല അബ്‌ദുല്ല ബിന്‍ ഥാനിക്കാരന്‍ അബ്‌ദുല്‍ ലത്വീഫിന്റെ പിതാവ് മുഹമ്മദ് മുസ്‌ല്യാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയും ഉദയം സദസ്സ് പ്രാര്‍ഥിച്ചു.