ദോഹ:ഉദയം പഠനവേദിയുടെ ജനറല്‍ ബോഡിയും എന്‍.പി ഉമറലി അനുസ്‌മരണവും ജനുവരി 26 ന് വ്യാഴാഴ്‌ച വൈകീട്ട് 7.30 ന് വി.പി ഷംസുദ്ധിന്റെ വസതിയില്‍ ചേരുന്നു.പ്രസിഡന്റ് എം.എം അബ്‌ദുല്‍ ജലീല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സീനിയര്‍ അംഗം എന്‍.കെ മുഹിയദ്ധീന്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്ന ഉമറലി സാഹിബിന്റെ പ്രവാസി സുഹൃത്തുക്കളും ഓര്‍മ്മകള്‍ പങ്കു വെയ്‌ക്കും.ഈ പ്രത്യേക ജനറല്‍ ബോഡിയിലേയ്‌ക്ക് എല്ലാ സഹൃദയരേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ജാസ്സിം അഭ്യര്‍ഥിച്ചു.