ദോഹ:തൃശുര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍ ഒരുക്കുന്ന വാര്‍ഷിക കുടുംബ സംഗമത്തില്‍ മുതുവട്ടൂര്‍ ഖത്വീബ് സുലൈമാന്‍ അസ്‌ഹരി മുഖ്യാതിഥിയായിരിയ്ക്കും.2017 ഏപ്രില്‍ 21 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ഒരു മണി മുതല്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ കുടുംബ സമേതം എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.ജില്ലാ അസോസിയേഷന്‍ വാര്‍ഷിക കുടുംബ സംഗമത്തിന് ഉദയം പഠനവേദി ഭാവുകങ്ങള്‍ നേര്‍ന്നു.