ദോഹ:വായനയും വിദ്യയും പാഠവും പഠനവും സംസ്‌കരണവും മനുഷ്യനെ
മനുഷ്യനാക്കുന്നു.സുലൈമാന്‍ അസ്‌ഹരി പറഞ്ഞു.തൃശുര്‍ ജില്ലാ ഇസ്ലാമിക്
അസോസിയേഷന്‍ സ്‌നേഹ സംഗമത്തെ അഭിസംബോധനചെയ്യുകയായിരുന്നു അസ്‌ഹരി.ലോകത്തെ
നയിച്ചു കൊണ്ടിരിക്കുന്നത് സാംസ്‌കാരിക നിക്ഷേപവും സാമ്പത്തിക
നിക്ഷേപവുമാണ്.എന്നാല്‍ സാംസ്‌കാരിക നിക്ഷേപത്തിന്റെ തോതിലുള്ള
വളര്‍ച്ചയില്ലാതെ സാമ്പത്തിക നിക്ഷേപം ഏറെയൊന്നും ഉപകാരപ്പെട്ടു
കൊള്ളണമെന്നില്ല.സമ്പത്തിന്റെ പിന്നാലെയുള്ള നെട്ടോട്ടത്തില്‍ സാംസ്‌കരിക
പരിസരം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിന്റെ തിക്തഫലങ്ങള്‍ കൂടെയാണ് ഇന്നത്തെ
വിശ്വാസി സമൂഹത്തിന്റെ ഏറ്റവും വിനാശകരമായ അവസ്ഥയ്‌ക്ക് ഹേതു.
നാം സങ്കല്‍പിക്കുന്ന ലോകത്ത് സന്താനങ്ങളെ പ്രതിഷ്‌ഠിക്കുക എന്നതിനു പകരം അവര്‍ താലോലികുന്ന സ്വപ്നലോകത്തേയ്‌ക്ക് എത്തപ്പെടാന്‍ സഹായിക്കുന്ന രക്ഷിതാക്കളാകാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.മക്കളോട് രക്ഷിതാക്കള്‍ക്കുള്ള ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ അവരെ സംസ്‌കരിച്ചെടുക്കുന്നതില്‍ പ്രയാസങ്ങളുണ്ടാകും.അസ്‌ഹരി മാതാപിതാക്കളെ പ്രത്യേകം ഉണര്‍ത്തി.ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ഒരു അമ്മയും ജനിക്കുന്നു എന്നതാണ് യാഥര്‍ഥ്യം.കുഞ്ഞിനെക്കുറിച്ചുള്ള രക്ഷിതാക്കളുടെ വിഭാവന പൂവണിയുന്നതില്‍ വലിയ പങ്കും അമ്മയ്‌ക്ക് തന്നെ.സാഹചര്യങ്ങളിലെ പ്രചോദനങ്ങളാണ് കുട്ടിയുടെ ഭാവിയുടെ നിര്‍ണ്ണായക ഘടകം.അദ്ധേഹം വിശദീകരിച്ചു.
അബു ഹമൂര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അനീസ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.ഡോക്‌ടര്‍ ജസിയാം പര്‍വീണ്‍,ജില്ലാ ട്രസ്റ്റ് ചെയര്‍മാന്‍ അബ്‌ദുല്‍ ഗഫൂര്‍,പ്രോഗ്രാം കണ്‍വീനര്‍ നജാത്തുല്ല,സ്വാഗത സംഘാംഗം ഖദീജാബി നൗഷാദ് തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.
അസീസ് മഞ്ഞിയില്‍