നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, July 22, 2017

പ്രതീക്ഷയോടെ പ്രാര്‍‌ഥനയോടെ

ദോഹ:അറേബ്യന്‍ ഉപ ദ്വീപിലെ ജലകണം പോലൊരു രാജ്യത്തെ ഒരു അര്‍ദ്ധ രാത്രി കൊണ്ട്‌ ഒറ്റപ്പെടുത്തിയ അയല്‍ രാജ്യങ്ങളുടെ അസഹിഷ്ണതാ പരമായ നിലപാടില്‍ ഖത്തറിലെ പ്രവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഖത്തര്‍ എന്ന രാജ്യത്തിന്റെ ധീരവും മാതൃകാ പരവുമായ ചുവടുവെപ്പുകളെ പ്രകീര്‍ത്തിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.

അറേബ്യന്‍ ഉപദ്വീപില്‍ ഖത്തര്‍ ഒറ്റപ്പെടുകയല്ല മറിച്ച്‌ വ്യതിരിക്തമാകുകയാണ്‌.സകല വിധ പ്രകോപനങ്ങളേയും സമചിത്തതയോടും പക്വതയോടും കൂടെ മാത്രം നേരിടുന്ന ഖത്തറിന്റെ മൂല്യാധിഷ്‌ഠിതമായ നയ സമീപനങ്ങള്‍ ലോകത്തെ വന്‍ ശക്തികളെപ്പോലും അമ്പരപ്പിച്ചു എന്ന്‌ പ്രമുഖര്‍ വിലയിരുത്തി.മാനുഷികതയിലും ധാര്‍‌മ്മികതയിലും ഊന്നിയ ഖത്തറിന്റെ നയ സമീപനങ്ങള്‍ പ്രവാസികളില്‍ ഏറെ മതിപ്പുണ്ടാക്കിയതായി റിപ്പോര്‍‌ട്ട്‌ ചെയ്യപ്പെടുന്നു.മസ്‌ജിദുല്‍ അഖ്‌സയെക്കുറിച്ചും അവിടെ സമരമുഖത്തുള്ള പോരാളികളെക്കുറിച്ചും അന്താരാഷ്‌ട്ര സമൂഹത്തോട്‌ വിളിച്ചു പറയാനും പ്രധിഷേധിക്കാനും അറേബ്യന്‍ ഉപ ദ്വീപില്‍ ഒരു പക്ഷെ ഖത്തര്‍ മാത്രമാണ്‌ എന്നതും ശ്രദ്ധേയമാണ്‌.

തീവ്രവാദത്തിന്റെ അടിസ്ഥാനം നിഷേധാത്മകതയാണ്‌ .ഭീകരത കാരുണ്യ രഹിതവും.ഫാഷിസത്തിലാകട്ടെ അടിച്ചേല്‍‌പിക്കലിന്റെ സകലവിധ രൗദ്രഭാവവും നിറഞ്ഞു നില്‍‌ക്കും.ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ ഉപരോധ രാഷ്‌ട്രങ്ങളുടെ സമീപനങ്ങള്‍‌ക്ക്‌ ലോകം സാക്ഷിയാണ്‌.ഖത്തറിനെക്കുറിച്ചുള്ള പ്രകീര്‍‌ത്തനങ്ങളോടൊപ്പം ഞങ്ങള്‍ ഖത്തറിനൊപ്പം എന്ന മുദ്രാ വാക്യം പ്രവാസികള്‍ വ്യാപകമായ തോതില്‍ പ്രചാരണത്തിനായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.ശാന്ത സുന്ദരമായ പുതിയ പ്രഭാതം വിടരുന്നതും കാത്ത്‌ പ്രതീക്ഷയോടെ പ്രാര്‍‌ഥനയോടെ കഴിയുകയാണ്‌ സം‌സ്‌കൃത സമൂഹം.