ദോഹ:ഖത്തര്‍ ഉദയം പഠനവേദിയുടെ പുതിയ നേതൃത്വം വന്നതിനു ശേഷമുള്ള പ്രഥമ പ്രവര്‍ത്തക സമിതി 2017 ആഗസ്റ്റ് 3 ന് ഉദയം മജ്‌ലിസില്‍ വൈകീട്ട് ഇഷാ നമസ്‌കാരാനന്തരം ചേരുമെന്ന് ജനറല്‍ സെക്രട്ടറി നൗഷാദ് പി.എ പറഞ്ഞു.
വിജ്ഞാനത്തിന് പ്രാധാന്യം നല്‍കുന്ന ഒരു പ്രവര്‍ത്തന അജണ്ടയായിരിയ്‌ക്കും പുതിയ കാലയളവില്‍ സ്വീകരിക്കുക എന്ന് പ്രസിഡണ്ട് അസീസ് മഞ്ഞിയിലിനെ ഉദ്ധരിച്ച് സെക്രട്ടറി വിശദീകരിച്ചു.അധ്യക്ഷന്റെ വിജ്ഞാന വിരുന്നോടെ ആരംഭിക്കുന്ന പ്രവര്‍ത്തക സംഗമം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യും.
ഉദയം വൈസ് പ്രസിഡണ്ട് അബ്‌ദുല്‍ ജലീല്‍ എം.എം ഭാവി അജണ്ടയുടെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.വൈസ് പ്രസിഡണ്ട് മാരായ റബീഉല്‍ ഇബ്രാഹീം,ജീവന്‍ മുഹമ്മദുണ്ണി,സെക്രട്ടറിമാരായ ജാസ്സിം എന്‍.പി,ബാസ്വിത്ത് കബീര്‍,ഫയാസ് ഇബ്രാഹീം കുട്ടി,അസി.ട്രഷറര്‍ മാരായ ഷമീര്‍ ഇബ്രാഹീം,ഷാജുദ്ധീന്‍ എം.എം കൂടാതെ ഉദയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഭാവി അജണ്ട എന്ന വിഷയത്തില്‍ പ്രതികരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യും.