ദോഹ:ഉദയം പഠനവേദിയുടെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായ അനൂബ് ഹസ്സന്റെ
ഭാര്യാ മതാവ് കെ.ഇ സൗജത്ത് നിര്യാതയായി.അര്‍ബുധ രോഗ ബാധിതായി
ചികിത്സയിലായിരുന്നു.ദീര്‍ഘകാലം അര്‍ബുധ രോഗികളുടെ സേവനത്തില്‍
വ്യാപൃതയായിരുന്ന സൗജത്ത് ജോലി ചെയ്‌തിരുന്ന വാര്‍ഡില്‍ തന്നെ രോഗിയായി
ചികിത്സയ്‌ക്ക് വിധേയയായിരുന്നു.ഒടുവില്‍ സേവന മനുഷ്‌ഠിച്ച എറണാങ്കുളം
ആതുരാലയത്തില്‍ വെച്ചായിരുന്നു അന്ത്യം.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ
പ്രവര്‍ത്തകയായിരുന്നു.മൂന്നു തവണ ഹാജിമാരുടെ സേവനത്തിനു നിയോഗം
ലഭിച്ചിരുന്നു.ഖബറടക്കം നാളെ ആഗസ്റ്റ് 17 ന് നടക്കുമെന്നു മരുമകന്‍
അനൂബ് ഹസ്സന്‍ അറിയിച്ചു.ഉദയം പഠന വേദി അനുശോചനം രേഖപ്പെടുത്തി.