ദോഹ:വിശ്വാസികളില്‍ നിന്നും വിശുദ്ധ ഗ്രന്ഥവും ധര്‍മ്മ കര്‍മ്മാനുഷ്‌ഠാനങ്ങളുടെ അന്തസ്സത്തയും എടുത്തു മാറ്റുക എന്ന ഗൂഢ നീക്കങ്ങള്‍ക്ക് ചരിത്രാധീത കാലം മുതല്‍ പഴക്കമുണ്ട്.ഏക ദൈവ വിശ്വാസത്തെ വികലമാക്കാനുള്ള ശ്രമങ്ങളാണ് അതില്‍ ഏറെ അടിവരയിടേണ്ട വിഷയം.അതു പോലെ സാമൂഹ്യ പ്രതിബദ്ധതയുമായി ബന്ധപ്പെട്ട നിര്‍ബന്ധ ദാനവും സയണിസ്റ്റു ലോബികള്‍ക്ക് ഏറെ അലോസരമുണ്ടാക്കുന്ന വിഷയം തന്നെ.
കാര്യങ്ങള്‍ ഏറെ സൂക്ഷ്‌മമായും ജാഗ്രതയോടും കൂടെ മനസ്സിലാക്കപ്പെടാത്ത പാവങ്ങളായ വിവരമുള്ളവരും ഇല്ലാത്തവരും ഈ കെണിയില്‍ വളരെ മനോഹരമായി കുടുങ്ങിപ്പോകുന്നു എന്നതും ഒരു വസ്‌തുതയത്രെ.ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രങ്ങള്‍ വരെ ഇത്തരം കെണിയില്‍ നിന്നും രക്ഷപ്പെടാനാവാത്ത വിധം ശോചനീയമാണ്.അസീസ് മഞ്ഞിയില്‍ പറഞ്ഞു.
കാര്യങ്ങള്‍ ഏറെ സൂക്ഷ്‌മമായും ജാഗ്രതയോടും കൂടെ മനസ്സിലാക്കപ്പെടാത്ത പാവങ്ങളായ വിവരമുള്ളവരും ഇല്ലാത്തവരും ഈ കെണിയില്‍ വളരെ മനോഹരമായി കുടുങ്ങിപ്പോകുന്നു എന്നതും ഒരു വസ്‌തുതയത്രെ.ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രങ്ങള്‍ വരെ ഇത്തരം കെണിയില്‍ നിന്നും രക്ഷപ്പെടാനാവാത്ത വിധം ശോചനീയമാണ്.അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ഉദയം പഠനവേദി പ്രത്യേക പ്രവര്‍ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അധ്യക്ഷന്‍ മഞ്ഞിയില്‍.ഇസ്‌ലാമിന്റെ സര്‍ഗാത്മകമായ മാനുഷിക മുഖം നിഷേധികളുടെ പേടി സ്വപ്‌നമത്രെ.കേവലാരാധനാനുഷ്‌ഠാനങ്ങള്‍ക്കപ്പുറമുള്ള വിഭാവനകളെ ശത്രുക്കള്‍ ഭയക്കുന്നു.അതിലുപരി വിശ്വാസ ധാരയിലാണെന്നു ആണയിടുന്നവര്‍ക്ക് അതിലേറെ അസഹനീയമാകുന്നു എന്നതും ദൗര്‍ഭാഗ്യകരം തന്നെ.സദസ്സില്‍ വിശദീകരിക്കപ്പെട്ടു. ദാനം ആകാം.കുഴപ്പമില്ല.നിര്‍ബദ്ധ ദാനം (സകാത്ത്) സംഘടിതമാകുന്നതിലാണ് എല്ലാ പ്രയാസങ്ങളും എന്നതത്രെ ഏറെ വിചിത്രം.
തുടര്‍ന്ന് സെക്രട്ടറി നൗഷാദ് പി.എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.റമദാനില്‍ സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമവും സമാഹരണവും വിതരണവും വിശദീകരിക്കപ്പെട്ടു.
പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തണുപ്പന്‍ പ്രതികരണങ്ങളിലുള്ള അസംതൃപ്‌തി വൈസ് പ്രസിഡന്റ് അബ്‌ദുല്‍ ജലീല്‍ എം.എം സദസ്സില്‍ പങ്കു വെച്ചു.അംഗങ്ങള്‍കിടയിലെ ഇഴയടുപ്പം ബോധപൂര്‍വ്വം തന്നെ ഇണക്കിച്ചേര്‍ക്കുന്നതിനെ കുറിച്ചുള്ള ഗൗരവതരമായ ഓര്‍മ്മപ്പെടുത്തലുകള്‍ സീനിയര്‍ അംഗം എന്‍.പി അഷറഫ് അടിവരയിട്ടു ഓര്‍മ്മിപ്പിച്ചു.
മേഖലയിലെ മഹല്ലുകളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മഹല്ല് നേതൃ സംഗമം നടത്താന്‍ തീരുമാനിച്ചു.പ്രാഥമിക നടപടികള്‍ക്കായി പഞ്ചായത്തടിസ്ഥാനത്തില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു.അബ്‌ദുല്‍ കലാം ആര്‍.വി,അഷറഫ് എന്‍.പി,അസിസ് മഞ്ഞിയില്‍,അബ്‌ദുല്‍ ജലീല്‍ എം.എം എന്നിവര്‍ യഥാ ക്രമം പാവറട്ടി,മുല്ലശ്ശേരി,വെങ്കിടങ്ങ് തുടങ്ങിയ പഞ്ചായത്തുകളിലെ പ്രവാസി മഹല്ല് നേതൃത്വവുമായി ബന്ധപ്പെടാന്‍ ഉത്തരവാദിത്തപ്പെടുത്തി.
റമദാനില്‍
നിന്നും ആര്‍ജ്ജിച്ചെടുത്ത ഊര്‍ജ്ജം യഥാവിധി വരും നാളുകളില്‍
പ്രതിഫലിക്കും വിധം മൈതാനത്ത് ഇറങ്ങാന്‍ സീനിയര്‍ അംഗം കെ.എച്ച് കുഞ്ഞു
മുഹമ്മദ് ഉദ്‌ബോധനത്തില്‍ ആഹ്വാനം ചെയ്‌തു.
ഇഷാ
നമസ്‌കാരത്തിനു ശേഷം 08.30 ന് എം.എം അബ്‌ദുല്‍ ജലീലിന്റെ വസതിയില്‍
ചേര്‍ന്ന യോഗം 10 മണിക്ക് അവസാനിച്ചു.ശേഷം ആതിഥേയര്‍ ഒരുക്കിയ
ഭക്ഷണത്തിനു ശേഷം എല്ലാവരും പിരിഞ്ഞു.