നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, June 27, 2018

വായനാ ദിനം

ഗുരുവായൂര്‍: വായന അത്യാകര്‍‌ഷകമായ ഒരു സംസ്‌കാരമാണ്‌.പ്രബുദ്ധരായ ഒരു സമൂഹത്തിന്റെ ഉയര്‍‌ച്ചയുടേയും വളര്‍‌ച്ചയുടേയും നിതാനം വായനയാണ്‌.

വായിക്കുന്നവരും വായിക്കാത്തവരും എന്ന രണ്ട്‌ സരണികളാണ്‌ ലോകത്തുള്ളത്.സനാഥനാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള വായനയും അല്ലാത്ത വായനയും സജീവമാണ്‌.ആത്യന്തികമായി ചുവടുറപ്പിക്കാന്‍ ആദ്യ വിഭാഗത്തിനേ സാധ്യമാകുകയുള്ളൂ.മാനസികമായും ആത്മീയമായും വളരുമ്പോള്‍ മാത്രമേ മാനുഷികതയുടെ സത്വവും സത്തയും തിരിച്ചറിയപ്പെടുകയുള്ളൂ.

അതിനാലാണ്‌ നിരക്ഷരനായ പ്രവാചകനോട്‌ വായിക്കാന്‍ കല്‍‌പിക്കപ്പെട്ടത്.നമുക്ക്‌ വായിച്ചു വിടരാം വികസിക്കാം.വായനാ ദിനത്തോടനുബന്ധിച്ച് സര്‍‌ക്കാര്‍ വിദ്യാലയത്തിലേക്ക്‌ പുസ്‌തകങ്ങള്‍ സമ്മാനിച്ചു കൊണ്ട്‌ ഗുരുവായൂര്‍ ഗേള്‍‌സ്‌ ഇസ്‌ലാമിക് ഓര്‍‌ഗനൈസേഷന്‍ വായനാ ദിനത്തെ അടയാളപ്പെടുത്തി.