ദോഹ:സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും തൃശൂര്‍ അല്‍ഉമ്മ ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന പോനിശ്ശേരി അബ്‌ദുല്‍ ഗഫൂര്‍ സാഹിബ് നിര്യാതനായി.ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തറിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകരിലൊളായിരുന്നു അബ്‌ദുല്‍ ഗഫൂര്‍ സാഹിബ്. തൃശൂര്‍ ജില്ലാ ഇസ്‌ലാമിക് അസോസിയേഷന്‍ രൂപീകരണത്തിലും ജില്ലയിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തറിലും നാട്ടിലും സജീവ സാന്നിധ്യമായിരുന്നു.തൃശൂര്‍ അല്‍ ഉമ്മ ട്രസ്റ്റ് രൂപീകരണത്തിലും ഹിറ മസ്‌ജിദും അനുബന്ധ സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്നതിലും പരിപാലനത്തിലും ഉള്ള അശ്രാന്ത പരിശ്രമങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
തൃശൂര്‍ ജില്ലയിലെ ചക്കര പാടം പോനിശ്ശേരി പരേതരായ അബ്‌ദു റഹിമാന്റെയും ഐഷാബിയുടെയും മകനായ അബ്‌ദുല്‍ ഗഫൂര്‍ (62) ജമാഅത്ത് അംഗമാണ്.എയര്‍ ഫോഴ്‌സില്‍ നിന്നും വിരമിച്ച ശേഷം 35 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്.ഖത്തര്‍ സ്‌റ്റീലില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം നിലവില്‍ സീ ഷോര്‍ ഗ്രൂപ്പിലായിരുന്നു ജോലി ചെയ്‌തിരുന്നത്.ഖത്തര്‍ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ട്‌ണര്‍ ആയിരുന്നു.കുറച്ച് കാലമായി ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.ചികിത്സയും തുടര്‍ന്നു പോന്നിരുന്നു.മകളുടെ വിവാഹത്തിന് നാട്ടില്‍ പോയി കഴിഞ്ഞ ദിവസമാണ് ദോഹയില്‍ തിരിച്ചെത്തിയത്.
ജൂലായ് 6 വെള്ളിയാഴ്‌ച മധ്യാഹ്നത്തിന് ശേഷം വക്‌റയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.മൃത ശരീരം വക്‌റ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മയ്യിത്ത് നമസ്‌കാരം ഇന്ന് (ശനിയാഴ്‌ച ജൂലായ് 7 ന്) വൈകീട്ട് 5 മണിക്ക് അബൂഹമൂർ ഖബർസ്ഥാൻ പള്ളിയിൽ വെച്ച് നടക്കും.മയ്യിത്ത് കാണാനുള്ള സൗകര്യവും പള്ളിയില്‍ ഒരുക്കും.മോർച്ചറിയില്‍ മയ്യിത്ത് കാണാനുള്ള സൗകര്യം ഉണ്ടാകുകയില്ല എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിസ,ബുഷറ എന്നീ രണ്ട് ഭാര്യമാരിലായി 10 മക്കള്‍.ആദ്യ ഭാര്യയില്‍ ഒരു പെണ്‍ കുട്ടിയും നാല് ആണ്‍ മക്കളും.രണ്ടാമത്തെ ഭാര്യയില്‍ രണ്ട് പെണ്‍ മക്കളും മൂന്ന് ആണ്‍ മക്കളും.
മക്കള്‍:- മുഹ്‌സിന്‍ (ആസ്‌ട്രേലിയ) ,മുഫ്‌ലിഹ് (ആസ്‌ട്രേലിയ) മുഫീദ, മുസ്‌ലിഹ് (ഇറ്റലി), മുബിന്‍,മുനീര്‍ (മലേഷ്യ),മുഅ്‌മിന (മലേഷ്യ), മുഈന്‍, മുആദ്,മുഷീര്‍,മര്‍വ.മരുമക്കള്‍:-ബിജില്‍ (ഖത്തര്‍)റാഫി (പൊലീസ് വകുപ്പ് പാലക്കാട്).സഹോദരങ്ങള്‍:-അബ്‌ദുല്‍ ഖാദര്‍ പോനിശ്ശേരി(മുന്‍ മാധ്യമം തൃശൂര്‍ ഓര്‍ഗനൈസര്‍) അബ്‌ദുല്‍ മനാഫ്,അബ്‌ദുല്‍ മജീദ് (യു.എ.ഇ),സാറ,നഫീസ,ഖദീജ,നസീമ (പ്രധാന്യാധ്യാപിക മങ്ങോട്ട് പടി ചാവക്കാട്) സുബൈദ.
മര്‍ഹൂം അബ്‌ദുല്‍ ഗഫൂര്‍ അനുസ്‌മരണ യോഗം ഖത്തര്‍ സി.ഐ.സി ആസ്ഥാനത്ത് ജൂലായ് 10 ചൊവ്വാഴ്ച വൈകീട്ട് 7.30 ന് നടക്കുമെന്ന് സി.ഐ.സി വൃത്തങ്ങള്‍ അറിയിച്ചു.