പാടൂര്‍:മതിലകത്ത് വീട്ടിൽ കൊട്ടുക്കൽ പരേതനായ ഉമ്മർ ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫിന്റെ ഭാര്യ സെറീന (37) കഴിഞ്ഞ ദിവസം മരണപ്പെട്ടു.പെരിഞ്ഞനം കുഴിക്കണ്ടത്തിൽ ജലീൽ, ഫൗസിയ ദമ്പതികളുടെ മകളാണ് സെറീന.വാടാനപ്പള്ളി സി.എസ്.എം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ മകന്‍ ഷാറൂഖിനെയും ഇളയ മകന്‍ മൂന്നാം ക്ലാസ്സുകാരനായ ഉമർ ഷഹാനേയും പഠനത്തില്‍ സഹായിച്ച് കൊണ്ടിരിക്കേ പുറം വേദന അനുഭവപ്പെട്ടു.തുടര്‍ന്ന് വിശ്രമിക്കാൻ കിടന്നു.ദേഹാസ്വസ്ഥ്യം അധികരിച്ചപ്പോള്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.മക്കളുടെ പരീക്ഷക്ക് ശേഷം ദുബായില്‍ അവധിക്കാലം ചെലവഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു സെറീനയും കുടുംബവും.പാടൂർ ജുമാ മസ്‌ജിദ് ഖബറിസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മറവു ചെയ്തു.