തൃശൂർ
മെഡിക്കൽ കോളേജിൽ കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ്
ഫൗണ്ടേഷൻ മെഡിക്കൽ കിറ്റും വാഗ്ദാന പത്രവും നൽകി. ഗ്ലൗസ്, മാസ്ക്,
സാനിറ്റൈസർ, പി.പി.ഇ കിറ്റ്, മാസ്ക്, ഗൗൺ തുടങ്ങിയവ അടങ്ങിയ കിറ്റാണ്
മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയത്.കൂടാതെ അത്യാവശ്യമായ എല്ലാ വളണ്ടിയർ
സേവനവും വാഗ്‌ദാനം ചെയ്‌തു.
മെഡിക്കൽ കോളേജിനടുത്ത് എം.ഐ.ടി ഹോസ്റ്റലിൽ
കോവിഡ് സര്‍വീസ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്.കോവിഡ് രോഗികൾക്കും
കൂട്ടിരിപ്പുകാർക്കും ആവശ്യമായ സേവനങ്ങൾ, ഡിസ്ചാർജ് രോഗികൾക്കുള്ള യാത്രാ
സൗകര്യം, മയ്യിത്ത് സംസ്കരണം, അണു നശീകരണം, കൗൺസിലിങ്ങ് തുടങ്ങിയ നിരവധി
സേവനങ്ങളാണ് ചെയ്‌തു വരുന്നത്.
ഇത്തരം ജന സേവനങ്ങൾ വളരെ ആഹ്‌ളാദം പകരുന്നതാണെന്നും, കേരളത്തിലുടനീളം പീപ്പിൾസ് ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദർഹമാണെന്നും മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.വിജു കൃഷ്‌ണന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി തൃശൂർ ജില്ലാ സെക്രട്ടറി
ഇ.എ.റഷീദ്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോർഡിറ്റർ കെ.എ. സദറുദ്ദീൻ, കോവിഡ്
സർവീസ് സെൻ്റെർ കൺവീനർ ആർ.എം.സുലൈമാൻ, വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് ബിൻ അലി, അബ്‌ദുല്‍ റാസിക്,ലുക്‌മാന്‍, മജീദ് എന്നിവരും പങ്കെടുത്തു.