പാവറട്ടി (തൃശൂർ): ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ്
കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത്
പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്.
അസം-ബംഗാൾ
അതിർത്തിയിലെ അലി പൂരിലാണ് സംഭവം. തൃശ്ശൂരിലെ ജയ് ഗുരു ബസിലെ
ഡ്രൈവറാണ്.അതിഥി തൊഴിലാളികളുമായി ബംഗാളിലേക്ക് പോയ നജീബ് ലോക്ക് ഡൗണിനെ
തുടർന്ന് നാല്‍പത് ദിവസത്തിലധികമായി ബംഗാളിൽ
കുടുങ്ങി കിടക്കുകയായിരുന്നു.
നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച്
പൈങ്കണ്ണിയൂർ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.മാതാവ്: ഫാത്തിമ. ഭാര്യ:നെസീമ.മക്കൾ: സിനാൻ, റിസ്‌വാൻ. സഹോദരങ്ങൾ:ഹംസ,ഇഖ്ബാൽ,ഷെക്കീർ,ഷെമീറ.