ദീര്‍ഘകാല സേവനത്തിനു ശേഷം ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന ഉദയം പഠനവേദി ഖത്തർ ഘടകം സെക്രട്ടറി നൗഷാദ് തൊയക്കാവ്, പ്രവർത്തക സമിതി അംഗം ഷംസുദ്ധീൻ പൈങ്കണ്ണിയൂർ എന്നിവർക്ക് ഉദയം യാത്രയയപ്പ് നൽകി.ഉദയം ഉപാധ്യക്ഷന്റെ വസതിയില്‍ ഒരുക്കിയ പരിപാടിയില്‍,വൈസ് പ്രസിഡണ്ട് അബ്‌ദുല്‍ ജലീൽ എം.എം അദ്ധ്യക്ഷത വഹിച്ചു.
അഷ്‌റഫ് എൻ.പി,കുഞ്ഞു മുഹമ്മദ് കെ.എച്ച് ,അബ്‌ദുല്‍ ജലീൽ വി.വി, മുക്താർ എം.എം, ഷാജുദ്ദീന്‍ എം.എം, ഷമീർ ഇബ്രാഹിം എന്നിവർ ആശംസകൾ നേര്‍ന്ന് സംസാരിച്ചു.സംഗമത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അബ്‌ദുല്‍ ഖാദര്‍ പുതിയവിട്ടില്‍,നാജി ഹംസ,ജാസ്സിം പാടൂര്‍,സാങ്കേതിക കാരണങ്ങളാല്‍ സംബന്ധിക്കാന്‍ കഴിയാതെ പോയ പ്രവര്‍ത്തക സമിതി അംഗങ്ങളും,അവധിയില്‍ നാട്ടിലുള്ള ഉദയം പ്രസിഡന്റ് അസീസ് മഞ്ഞിയില്‍,മര്‍സൂക് സെയ്‌തു മുഹമ്മദ് തുടങ്ങിയവരും സന്ദേശങ്ങള്‍ പങ്കുവെച്ചു.നാട്ടിലേക്ക് മടങ്ങുന്ന നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.
Friday, July 16, 2021
നൗഷാദിന് യാത്രയയപ്പ്
Friday, July 16, 2021
നൗഷാദിന് യാത്രയയപ്പ്
ദോഹ - ഖത്തര്‍ : നന്മയുടെ പ്രസാരണവും പ്രചാരണവും സാന്ത്വന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും സകല അതിരടയാളങ്ങള്‍ക്കും അതീതമാണ്. വിശ്വാസിയുടെ സ്വാഭാവികമായ കര്‍മ്മ പദ്ധതികള്‍ കൂട്ടായ്‌മയുടെ ഭാഗമായും അല്ലാതെയും നടന്നു കൊണ്ടിരിക്കും അല്ലെങ്കില്‍ നടന്നു കൊണ്ടിരിക്കണം. ഇരുട്ടിന്റെ വ്യാപനം അര്‍ധ രാത്രിയോളം എത്തിയിരിക്കുന്നു.ഉദയം അകലെയല്ല എന്ന പ്രതീക്ഷയിലാണ് ലോകം.
ലോകത്തെ സകല മനുഷ്യരും ശുദ്ധ വായുവും ജലവും എന്നതിലുപരി പ്രകാശത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്.അതിനാല്‍ വിളക്കും വെളിച്ചവുമായി ജനമധ്യത്തിലിറങ്ങുന്നവര്‍ കാലത്തിന്റെ കാലഘട്ടത്തിന്റെ തേട്ടമത്രെ. പ്രവാസം മതിയാക്കി യാത്ര തിരിക്കുന്നവര്‍ക്കുള്ള ഔദ്യോഗിക സന്ദേശത്തില്‍ ഉദയം പഠനവേദി വ്യക്തമാക്കി.