ഉദയം ഇന്റര്‍ നാഷണല്‍ നാല്‍പതു നാള്‍ പിന്നിട്ടതിന്റെ വിലയിരുത്തലുകള്‍ നടന്നു.സമയ ബന്ധിതതമായ ഓണ്‍ലൈന്‍ സംവിധാനം അഭിനന്ദനീയമാണെന്നും മദമിളകിയ സോഷ്യല്‍ മീഡിയാലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാവുന്ന തികച്ചും മാതൃകാപരമായ സംവിധാനമാണെന്നും വിലയിരുത്തപ്പെട്ടു.
പ്രഭാതം മധ്യാഹ്നം പ്രദോഷം എന്നീ സമയങ്ങളില്‍ നിശ്ചിത തലകെട്ടുകളിലുള്ള നിമിഷങ്ങള്‍ മാത്രം നീളുന്ന അവതരണവും ഇടവേളകളിലെ അഭിപ്രായങ്ങള്‍,അനുമോദനങ്ങള്‍,അന്വേഷണങ്ങള്‍,ക്രിയാത്മക നിര്‍ദേശങ്ങള്‍,ചര്‍ച്ചകള്‍,നുറുങ്ങുകള്‍ എല്ലാം ഏറെ അസ്വാദ്യകരമാക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെട്ടു.ഇതര മീഡിയകളിലെ ഷയറിങ്ങുകളൊ,കവറിങ്ങുകളൊ ഇല്ലാതെ ഗ്രൂപ്പംഗങ്ങളുടെ രചനാത്മകതകള്‍ മാത്രം പ്രോത്സാഹിപ്പിക്കുന്ന രീതിയും പ്രശംസിക്കപ്പെട്ടു.പ്രഭാതത്തില്‍ ശുഭദിനം എന്ന പരിപാടിയും മധ്യാഹ്നത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ വര്‍ത്തമാനവും/സമകാലികവും ഉണ്ടാകും പ്രദോഷത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ വചനാമൃതം/ചിരിയും ചിന്തയും അവതരിപ്പിക്കപ്പെടും.ഇടവേളകളായിരിയ്‌ക്കും ഓപ്പന്‍ ഹൗസ്. ഓണ്‍ലൈന്‍ അഡ്‌മിന്‍ ഗ്രൂപ്പ് മീഡിയാ റൂം വഴിയുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള സമയ പാലനവും അവതാരകര്‍ക്കുള്ള നിര്‍ദേശങ്ങളും,അവതരിപ്പിക്കപ്പെടുന്ന രചനകളുടെ സൂക്ഷ്‌മ പരിശോധനയും ഒരു ഉയര്‍ന്ന നിലവാരമുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പായി പരിവര്‍ത്തിക്കപ്പെടുന്നതിനു സഹായകമാകുന്നുണ്ടെന്നും വിലയിരുത്തപ്പെട്ടു.അസീസ്‌മഞ്ഞിയില്‍,അക്‌ബര്‍ എം.എ,മര്‍സൂഖ് സെയ്‌തു മുഹമ്മദ്,അബ്‌ദുല്‍ മജീദ് ആര്‍.വി,ജാസിം എന്‍..പി എന്നിവര്‍ ഉള്‍കൊള്ളുന്നതാണ് ഓന്‍ലൈന്‍ അഡ്‌മിന്‍ മീഡിയാ റൂം.മുല്ലശ്ശേരി മേഖലയിലെ പത്തു മഹല്ലു പ്രവിശ്യകളില്‍ നിന്നും പ്രതിനിധികളും പ്രസ്‌തുത മേഖലയില്‍ നിന്നുള്ള പ്രവാസികളും ഉള്‍കൊള്ളുന്ന നൂറംഗ ഗ്രൂപ്പ്‌വിശേഷങ്ങള്‍ ഇതര ഗ്രൂപ്പുകളില്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്.ഉദയം ഇന്റര്‍ നാഷണല്‍ അധ്യക്ഷന്‍ അസീസ്‌മഞ്ഞിയില്‍ വ്യക്തമാക്കി.