ഒരു ജനതയുടെ സംസ്കാരം രൂപപ്പെടുന്നത് അവര്‍ പിന്തുടരുന്ന ജീവിത വീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയും അനുസരിച്ചായിരിക്കും. ഇന്നത്തെ ശുഭ ദിനത്തില്‍ അവതാരകന്‍ പ്രതിപാദിച്ച 'അസഹിഷ്ണുത' ഒരു സംസ്കാരത്തിന്റെ ജീര്‍ണതയുടെ പ്രതിഫലനമാണ്. സകല വിധ അസമത്വങ്ങളിലും അരാജകത്വത്തിലും അഭിരമിച്ചിരുന്ന അറേബ്യന്‍ ജനതയിലേക്ക് പ്രവാചകനിലൂടെ അവതീര്‍ണമായ നിയതവും വക്രതയുമില്ലാത്ത ജീവിതവ്യവസ്ഥ അതി മനോഹരമായ അവസ്ഥയെയാണ് സൃഷ്‌ടിച്ചെടുത്തത്. ഈ ദൈവീക ദര്‍ശനത്തെ ഉള്‍കൊള്ളുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഒരു ജനതയിലൂടെയാണ് മാനവിക ചരിത്രത്തിലെ മഹത്തായ ഒരു സംസ്കാരത്തിന്റെ പരിവര്‍ത്തനം സാധ്യമായത്. സഹിഷ്ണുത എന്നത് ഏതൊരു സംസ്കാരത്തിന്റെയും മൂല്യ സംഹിതയാണ്.സത്യങ്ങള്‍ കുഴിച്ചു മൂടപ്പെടുന്ന സാഹചര്യത്തിലാണ് അസഹിഷ്ണുതയുടെ ജ്വരം പടര്‍ന്നു പിടിക്കുന്നത്.ഈ പകര്‍ച്ച വ്യാധിയില്‍ നിന്നാണു വിദ്വേഷവും വിഭാഗീയതയും ഉടലെടുക്കുന്നത്.ഇത്തരം സാഹചര്യങ്ങളില്‍ പ്രതിരോധത്തിന്റെ ഒറ്റമൂലി ഫലം ചെയ്യുകയില്ല.മറിച്ച് രോഗകാരണത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തുകയും.അതിനു ഹേതുവായ രോഗാണുവിനെ തെളിമയാര്‍ന്ന ബോധവത്കരണങ്ങളിലൂടെ വേരറുത്തുമാറ്റാനുള്ള അശ്രാന്ത ശ്രമങ്ങള്‍ ഉണ്ടാകുകയും വേണം. ശാന്ത സുന്ദരമായ സഹചര്യത്തിലെ തെളിമയാര്‍ന്ന പ്രഭാതങ്ങളിലാണ് കണ്ണും കരളും കവരുന്ന മധുവും മണവുമുള്ള പനീര്‍ പൂക്കള്‍ വിടര്‍ന്നുണരുന്നത്.എന്നാല്‍ കലങ്ങി മറിഞ്ഞ ചളിക്കുണ്ടുകളിലാണ് കാഴ്‌ചയില്‍ ഗംഭീരമാണെങ്കിലും ഹൃദ്യമായ സുഗന്ധം നല്‍കാത്ത താമരക്കാടുകള്‍ വളരുന്നത്. പ്രശോഭനമായ ഒരു സംസ്കാരത്തിന്റെ സംസ്ഥാപനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം...പരിശ്രമിക്കാം. പ്രാര്‍ഥനയോടെ...
മര്‍സൂഖ് സെയ്‌തു മുഹമ്മദ് തൊയക്കാവ്.